‘നല്ല ഇന്ത്യയ്ക്കായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കാം’; എം കെ സ്റ്റാലിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

0
78

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാലിന്‍ മുഖ്യമന്ത്രിപദം അലങ്കരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന് വലിയ വിജയം താന്‍ ആശംസിക്കുന്നു എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഒപ്പം കേരളീയരും തമിഴരും നൂറ്റാണ്ടുകളായി പുലര്‍ത്തുന്ന സാഹോദരസ്നേഹത്തിന്റെ ആഴം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് താന്‍ പ്രത്യാശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നല്ല ഇന്ത്യയ്ക്കായി നമുക്ക് ഒന്നിച്ച്‌ പ്രവര്‍ത്തിക്കാം എന്നറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ ട്വീറ്റ് അവസാനിപ്പിക്കുന്നത്. എംകെ സ്‌റ്റാലിന്‍ ഇന്ന് രാവിലെയോടെയാണ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്