നാടെങ്ങും എൽ ഡി എഫ് വിജയദിനാഘോഷം,ക്ലിഫ് ഹൗസിൽ ദീപം തെളിയിച്ച് മുഖ്യമന്ത്രി

0
73

കേരളത്തിൽ ഭരണ തുടർച്ച നേടിയ എൽ ഡി എഫിന്റെ ചരിത്ര വിജയം മാതൃകാപരമായി വീടുകളിൽ ആഘോഷിക്കാൻ എൽ ഡി എഫ് ആഹ്വാനം ചെയ്തിരുന്നു. വീടുകളിൽ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും ജനങ്ങൾ ഒന്നടങ്കം ആഘോഷത്തിൽ പങ്കാളികളായി. കോവിഡ് സാഹചര്യമായതിനാൽ ആൾകൂട്ടം ഒഴിവാക്കി ആഘോഷം നടത്താനാണ് എൽ ഡി എഫ് വിജയദിനം വീടുകളിൽ ദീപം തെളിച്ച് ആഘോഷിക്കാൻ തീരുമാനിച്ചത്. മാതൃകാപരമായ ആഘോഷം ജനങ്ങൾ ഏറ്റെടുത്തു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദീപം തെളിയിച്ചു എൽ ഡി എഫ് വിജയ ദിനാഘോഷത്തിൽ പങ്കാളികളിയായി. എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ,കോടിയേരി ബാലകൃഷ്ണൻ, തുടങ്ങി മുതിർന്ന നേതാക്കൾ സ്വവസിതിയിൽ ആഘോഷത്തിൽ പങ്കെടുത്തു. വീടുകളിൽ ആഘോഷത്തിന്റെ ചിത്രങ്ങളും ഹ്രസ്വ വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതോടെ ആഘോഷം സോഷ്യൽ മീഡിയയിലും അലതല്ലി.