ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു

0
113

ഉത്തര്‍പ്രദേശില്‍ ഒരു ബിജെപി എംഎല്‍എ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. സലോണ്‍ നിയമസഭ മണ്ഡലത്തിലെ ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഒരാഴ്ചക്കിടെ മൂന്ന് എംഎൽഎമാരാണ് ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഔരിയ സിറ്റിയില്‍നിന്നുള്ള രമേശ് ദിവാകര്‍, ലഖ്‌നോ വെസ്റ്റിലെ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് ആറുദിവസം മുമ്പ് മരിച്ചത്.

എംഎൽഎമാർ അടക്കമുള്ളവർ കോവിഡിന് ഇരയാകുമ്പോൾ ഉത്തർപ്രദേശിൽ പ്രതിരോധപ്രവർത്തനങ്ങൾ പൂർണ പരാജയമാണെന്ന് കാട്ടി മുതിർന്ന നേതാവും ബിജെപി എംഎൽഎയുമായ സുരേന്ദ്ര സിംഗ് യോഗി ആദിത്യനാഥിനെതിരെ രംഗത്തുവന്നിരുന്നു.