വിശ്വകർമ്മ സമുദായ മുൻ കമ്മീഷൻ ഡോ.പി.എൻ.ശങ്കരൻ അന്തരിച്ചു

0
93

കേരളത്തിലെ വിശ്വകർമ്മ സമുദായത്തിൻ്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാർ നിയോഗിച്ച മുൻ കമ്മീഷൻ ഡോ.പി.എൻ.ശങ്കരൻ അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയം കിടങ്ങൂർ സ്വദേശിയായ ഡോ. പി.എൻ.ശങ്കരൻ ബാംഗ്ലൂരിലായിരുന്നു ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നത്. കമ്മീഷൻ ആയി ചുമതലയേറ്റശേഷം ഏറെ നാൾ തിരുവന്തപുരത്ത് ആയിരുന്നു താമസം. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭരണകാലത്തു തന്നെ സമർപ്പിച്ച റിപ്പോർട്ടിൻമേൽ പിന്നീടു വന്ന ഇടതുപക്ഷ സർക്കാർ വേണ്ടത്ര പരിഗണന നൽകാതിരുന്നതിൽ ശക്തമായ പ്രതിഷേധം അദ്ധേഹം രേഖപ്പെടുത്തിയിരുന്നതായി വിശ്വദേവൻ മാഗസിൻ റിപോർട്ട് ചെയ്തിരുന്നു. പൈതൃക സംസ്കാര പഠനത്തിൻ്റെ ഭാഗമായി വിവിധ ഗവേഷണങ്ങളും പേപ്പറുകളും ചരിത്ര വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് വൈദേശിക പഠിതാക്കൾക്ക് ഡോ. പി.എൻ.ശങ്കരൻ ഒരു മാതൃകയായിരുന്നു.സംസ്ക്കാരം ബാംഗ്ലൂരിൽ തന്നെയാണ് നടക്കുന്നതെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു.