കാട്ടാനകളെ പിന്തുടർന്ന് അടിച്ചോടിച്ച് ക്രൂരത; മൂന്നുപേർ അറസ്റ്റിൽ

0
72

 

 

കാട്ടാനകളെ പിന്തുടർന്ന് അടിച്ചും കല്ലെറിഞ്ഞും ഉപദ്രവിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. യുവാക്കളുടെ ക്രൂരത. സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടതോടെ മൂന്നുപേർ അറസ്റ്റിൽ. തിരുപ്പതി തിരുമൂർത്തി ഡാമിന് സമീപം വനമേഖലയിലാണ് ആനകളെ ഒരു കൂട്ടം യുവാക്കൾ പിന്തുടർന്ന് ആക്രമിച്ചത്. വനമേഖലയിൽ കാലികളെ മേയിക്കാനെത്തുന്നവരാണ് യുവാക്കൾ.

ബുധനാഴ്ച രാവിലെ പതിവുപോലെ കാലികളുമായി എത്തിയപ്പോൾ രണ്ടാനകളും കുട്ടിയും ഇവിടേക്കെത്തുകയായിരുന്നു. ആനകളെ കണ്ട യുവാക്കൾ ഉടൻതന്നെ വടിയും കല്ലുമുപയോഗിച്ച്‌ അവയെ ആക്രമിക്കുകയായിരുന്നു. സഹികെട്ട ആന തിരിച്ച്‌ ആക്രമിക്കാനെത്തുന്നതും യുവാക്കൾ ഓടുന്നതും ആന തിരികെ മടങ്ങുന്നതും വിഡിയോവിലുണ്ട്.

വിഡിയോയിൽ കാണാം. എന്നാൽ പിന്നീടും യുവാക്കൾ സംഘം ചേർന്ന് ആനകളെ ആക്രമിക്കുകയായിരുന്നു. സംവത്തിന്റെ വീഡിയോ പരിശോധിച്ചശേഷം കാളിമുത്തു, സെൽവൻ, അരുൺകുമാർ എന്നിവരെ വനംവകുപ്പുദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.ഏതാനും മാസം മുമ്പ് ഒരു റിസോർട്ടിന് സമീപം വന്ന കാട്ടാനയെ പെട്രോൾ നിറച്ച ടയറിൽ തീ കൊളുത്തി എറിഞ്ഞു കൊന്ന സംഭവം വലിയ വിവാദമായിരുന്നു. ജാനറ്റ്ഹാൻ കൗശിക് എന്നയാളാണ് കാട്ടാനകളെ പിന്തുടർന്ന് അടിച്ചും കല്ലെറിഞ്ഞും ഉപദ്രവിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.