രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു, പ്ര​തി​ദി​ന രോ​ഗി​ക​ൾ നാ​ല് ല​ക്ഷം ക​ട​ന്നു

0
83

പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം നാ​ല് ല​ക്ഷം ക​ട​ന്നു. 4,14,188 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ‌‌3,915 പേ​ർ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,14,91,598 ആ​യി. മ​ര​ണ​സം​ഖ്യ 2,34,083 ആ​യി ഉ​യ​ർ​ന്നു. ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ 1,76,12,351 ആ​ണ്. 36,45,164 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. വാ​ക്‌​സി​നേ​ഷ​ൻ ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം 16,49,73,058 ആ​യി.