ലോക്ഡൗൺ നിയന്ത്രണം നടപ്പാക്കാൻ 25000 പൊലീസിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ലോക്ഡൗൺ സമയം അത്യാവശ്യം പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്നും പാസ് വാങ്ങണം. സമ്പർക്കം കുറയ്ക്കാൻ ലോക്ഡൗൺ പോലെ മറ്റൊന്നും ഫലപ്രദമല്ല.
രോഗികളുടെ എണ്ണം കൂടിയാൽ മരണവും കൂടും.അത് ഒഴിവാക്കണം. ലോക്ഡൗൺ പ്രഖ്യാപിച്ചാൽ ഉടൻ രോഗികളുടെ എണ്ണം കുറയില്ല. ഒരാഴ്ചയിൽ കൂടുതൽ എടുക്കും ഫലമറിയാൻ.കൊവിഡിനെ കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കതിരെ കർശന നടപടി ഉണ്ടാകും.
വ്യാജ വാർത്ത സൃഷ്ടിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തും. ജില്ല വിട്ട് പോകുന്നതിന് പാസ് വേണ്ട.
ഇത്തരം വാർത്ത പ്രചരിപ്പിച്ചാൽ കേസെടുക്കും. അടിയന്തര അന്തർ ജില്ലാ യാത്രയ്ക്ക് സത്യവാങ്മൂലം കരുതണം. നിർമ്മാണ പ്രവർത്തനം. അതിഥി തൊഴിലാളികൾ കൊവിഡ് ബാധിതരല്ല എന്ന് കരാറുകാർ ഉറപ്പാക്കണം. ഇല്ലെങ്കിൽ അവർക്ക് യാത്രയ്ക്ക് സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.