സംസ്ഥാന ലോക്ക്ഡൗൺ : ട്രെയിൻ സർവീസുകൾ നിർത്തി

0
74

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്തർ സംസ്ഥാന ട്രെയിൻ സർവീസുകൾ നിർത്തി വെക്കുന്നു. ഷൊർണൂർ മംഗലാപുരം ഭാഗത്തേക്കുള്ള റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ പുറത്തുവിട്ടു .ഈ മാസം 8 മുതൽ 31വരെയാണ് ട്രെയിനുകൾ റദ്ദ് ചെയ്തത്.

ട്രെയിനുകളുടെ വിവരം ചുവടെ

02081 > കണ്ണൂർ തിരുവനന്തപുരം
02082 > തിരുവനന്തപുരം കണ്ണൂർ ജനശതാപ്തി എക്സ്പ്രസ്
06023 > ഷൊർണൂർ കണ്ണൂർ
06024 > കണ്ണൂർ ഷൊർണൂർ മെമു സർവീസുകൾ..
06347 > തിരുവനന്തപുരം മംഗളൂർ
06348 > മംഗളൂർ തിരുവനന്തപുരം എക്സ്പ്രസ്..
06605 > മംഗളൂർ തിരുവനന്തപുരം
06606 > തിരുവനന്തപുരം മംഗളൂർ ഏറനാട് എക്സ്പ്രസ്..
06627 മംഗളൂർ ചെന്നൈ
06628 ചെന്നൈ മംഗളൂർ വെസ്റ്റ്‌ കോസ്റ്റ് എക്സ്പ്രസ്

അതേസമയം ,ഈ മാസം 31 വരെ 37 ട്രെയിൻ സർവീസുകൾ റദ്ദാക്കിയാതായി ദക്ഷീണ റെയിൽവേ അറിയിച്ചു. പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ – തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീൻ – തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികളാണ് റെയിൽവേ റദ്ദാക്കിയത്.