മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

0
67

 

മലപ്പുറം വാഴക്കാട് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ചെറുവായൂര്‍ കണ്ണത്തൊടി രാമർ, ഭാര്യ ലീല, മകൻ ലിമേഷ് എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 28 നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഏപ്രില്‍ 30 ന് കൊവിഡ് ചികില്സയിലിരിക്കെയാണ് രാമര്‍ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അമ്മ ലീല ബുധനാഴ്ച മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു ലിമേഷ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല.