കൊവിഡ് വ്യാപനം : തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ശനിയാഴ്ച യോഗം ചേരും

0
79

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി മുഖ്യമന്ത്രി ശനിയാഴ്ച യോഗം ചേരും. ഓൺലൈനായാണ് യോഗം നടക്കുക . തദ്ദേശമന്ത്രി എ സി മൊയ്തീനും യോഗത്തിൽ പങ്കെടുക്കും.

അതേസമയം ,സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നു . കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം.

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ലോക്ഡൗൺ ദിവസങ്ങളിൽ വാക്സിനേഷൻ സെൻററുകൾ തുറന്ന് പ്രവർത്തിക്കും.അവശ്യ സർവ്വീസ് ജീവനക്കാർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശം വെക്കണം .

ചരക്ക് ഗതാഗതത്തിന് നിയന്ത്രണമില്ലെന്നും അതേസമയം, ട്രെയിൻ ഗതാഗതം നിർത്തിവെക്കാൻ ആവശ്യപ്പെടുമെന്നും യോഗത്തിൽ വ്യക്തമാക്കി ,ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകിട്ട് പുറത്തുവിടും.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മെയ് 8 രാവിലെ 6 മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നിർദേശപ്രകാരമാണ് നടപടി.