Friday
9 January 2026
16.8 C
Kerala
HomeKeralaസംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ഓൺലൈൻ ക്ലാസുകളായി തന്നെ തുടരും

സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ഓൺലൈൻ ക്ലാസുകളായി തന്നെ തുടരും

 

ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കില്ല കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ ഓൺലൈൻ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.

ക്ലാസുകൾ ആരംഭിക്കുന്നത് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എന്നിവയുടെ തിയതികളിൽ പുതിയ സർക്കാർ തീരുമാനമെടുക്കും. കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുമ്പോൾ ട്യൂഷൻ സെന്ററുകൾ പോലും പ്രവർത്തിക്കരുത് എന്ന കർശന നിർദേശമാണുള്ളത്.

ഓൺലൈൻ ക്ലാസുകൾക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ കയ്യിൽ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നാണ് വിദ്യഭ്യാസ വകുപ്പ് പറയുന്നത്. വിതരണത്തിനായി പലതും ജില്ലാ തല ഓഫീസുകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ഇനിയും പൂർത്തിയാനാവുണ്ട്. പ്ലസ് വൺ പരീക്ഷ നടത്തിയിട്ടുമില്ല.

വിക്ടേഴ്‌സ് ചാനലും സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പുതിയ സർക്കാർ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

RELATED ARTICLES

Most Popular

Recent Comments