ലോ​ക്ക്ഡൗ​ൺ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചാ​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കാം: ആ​രോ​ഗ്യ​മ​ന്ത്രി

0
138

 

 

ലോക്ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ സംസ്ഥാനത്ത് രണ്ടാഴ്ച കൊണ്ട് കോവിഡ് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാൻ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം -മന്ത്രി പറഞ്ഞു.

മെയ് എട്ട് മുതൽ ആറ് വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്ത് ഓക്‌സിജൻ ഓഡിറ്റ് ആവശ്യമാണെന്ന് സുപ്രീംകോടതി; എതിർത്ത് ദില്ലി സർക്കാർ