രാജ്യത്ത് ഇന്ധന വില തുടർച്ചയായ മൂന്നാം ദിവസവും വർധിപ്പിച്ചു

0
74

 

രാജ്യത്ത് ഇന്ധന വില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്.

ഇതോടെ, തിരുവനന്തപുരത്ത് പെട്രോൾ വില 92.97 രൂപയും ഡീസൽ വില 87.57 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില.