തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ നാല് മരണം കൂടി

0
91

 

തമിഴ്‌നാട്ടില്‍ നാലു പേര്‍ കൂടി ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. തിരുപ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മണിക്കൂറുകളോളം ആണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായത്.

അതേസമയം തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ കൂടുതല്‍ ലോക്ഡൗണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചായക്കടകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഉച്ചയ്ക്ക് 12 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കു. മെട്രോ, ടാക്‌സി, ബസ്സുകളിലും അമ്പത് ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. കേരളം ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.