ബംഗാളില്‍ മന്ത്രി വി മുരളീധരന്റെ വാഹന വ്യൂഹം തടഞ്ഞു, ആക്രമണശ്രമമെന്ന് കേന്ദ്രമന്ത്രി

0
85

സംഘർഷം നിലനിൽക്കുന്ന പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം.

കള്ളൻ, കള്ളൻ എന്ന് പറഞ്ഞായിരുന്നു നാട്ടുകാർ മുരളീധരന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്തത്. പഞ്ച്ഗുഡിയില്‍ വെച്ചാണ് ഒരു വിഭാഗം ആളുകൾ മുരളീധരനെ തടഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തലത്തിലായിരുന്നു മന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം.

അതേസമയം, സംഘടിച്ചെത്തിയ തൃണമൂല്‍ കോൺഗ്രസ് പ്രവർത്തകർ തന്റെ വാഹനവ്യൂഹത്തെ ആക്രമിച്ചുവെന്നും തന്റെ പേഴ്സണല്‍ സ്റ്റാഫിനെ ആക്രമിച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മുരളീധരന്‍ അറിയിച്ചു.