ഐപിഎല്‍ നിര്‍ത്തിവെച്ചതിനെ സ്വാഗതം ചെയ്ത് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍

0
70

 

ഐപിഎല്‍ നിര്‍ത്തിവെച്ചതിനെ സ്വാഗതം ചെയ്ത് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യയില്‍ കൊവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്ലുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് താന്‍ രണ്ടാഴ്ച മുമ്പെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

ഐപിഎല്‍ നിര്‍ത്തിവെച്ചിരിക്കുന്നു, ഇത് ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഐപിഎല്‍ നിര്‍ത്തിവെക്കണമെന്നും പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മനുഷ്യ ജീവനേക്കാള്‍ വലുതല്ലല്ലോ മറ്റൊന്നും-പുതിയ വീഡിയോ പങ്കുവെച്ച് അക്തര്‍ ട്വീറ്റ് ചെയ്തു.