കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 17 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി നസീര്‍ എന്നയാളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
വിപണിയില്‍ ഏകദേശം 17 ലക്ഷം രൂപ വിലമതിക്കുന്ന 363 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.