മാനദണ്ഡം ലംഘിച്ച് ധ്യാനം, രണ്ട് വൈദികർ കൊവിഡ് ബാധിച്ചു മരിച്ചു, സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന് വിശ്വാസികൾ

0
60

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഭാ വൈദികർ ധ്യാനം നടത്തിയെന്ന പരാതിയുമായി വിശ്വാസികൾ. സി എസ്ഐ സഭ വൈദികർക്കെതിരെയാണ് വിശ്വാസികൾ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. ഏപ്രിൽ 13 മുതൽ 17 വരെയുള്ള ദിവസങ്ങളിലാണ് മൂന്നാറിൽ ധ്യാനം നടന്നത്. ഇതിനുശേഷം രണ്ട് വൈദികർ കൊവിഡ് ബാധിച്ച് മരിച്ചു.

80 വൈദികർ ചികിത്സയിലാണ്. 480 വൈദികർ പങ്കെടുത്തിരുന്നതായും പരാതിയിൽ പറയുന്നു. ധ്യാനത്തിൽ പങ്കെടുത്ത വൈദികർ പള്ളികളിലുമെത്തിയിരുന്നു. സിഎസ്ഐ സഭാ ബിഷപ്പ് ധർമരാജ് റസാലവും നിരീക്ഷണത്തിലാണ്. ധ്യാനം നടത്തിയത് വൈദികരുടെ എതിർപ്പ് കണക്കിലെടുക്കാതെയാണെന്നാണ് പരാതി.