എല്ലാ മണ്ഡലത്തിലും ഓടി നടന്ന് തോല്പിക്കുന്ന കേരളത്തിന്റെ മാൻഡ്രേക്, പിഷാരടിക്ക് ട്രോൾ മഴ

0
92

 

നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രകാഹരണത്തിനിറങ്ങിയ എല്ലാ മണ്ഡലത്തിലും പ്രകാഹാരണം നടത്തിയ സ്ഥാനാർത്ഥികൾ തോറ്റതോടെയാണ് സിനിമാ താരം പിഷാരടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ട്രോൾ നിറഞ്ഞത്. യു ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനാണ് ഇക്കുറി കോൺഗ്രസ്സ് അനുഭാവി കൂടിയായ പിഷാരടി രംഗത്തിറങ്ങിയത്.

പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ ഉറ്റ സുഹൃത്ത് ധർമജൻ ബോൾഗാട്ടി മത്സരിച്ച ബാലുശ്ശേരിയും ഉൾപ്പെടുന്നു. ബാലുശ്ശേരിയിൽ ഉൾപ്പടെ പിഷാരടി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം യു ഡി എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ട്രോളർമാരുടെ ഇരയാകുകയായിരുന്നു പിഷാരടി. കേരളത്തിന്റെ മാൻഡ്രേക് ആണ് പിഷാരടിയെന്നും, പ്രചാരണം നടത്തിയ എല്ലാ മണ്ഡലങ്ങളിലും തോൽപ്പിക്കാൻ കഴിയുമോ സക്കീർ ഭായിക്ക് തുടങ്ങിയ ട്രോളുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ.