യുഡിഎഫിന്റെ പരാജയ കാരണം സംഘടനാപരമായ ദൗര്‍ബല്യമാണ് : കെ എന്‍ എ ഖാദര്‍

0
76

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പരാജയ കാരണം സംഘടനാപരമായ ദൗര്‍ബല്യമാണ് എന്ന് മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍. ഈ പരാജയത്തില്‍ നിന്ന് യുഡിഎഫ് പല പാഠങ്ങളും ഉള്‍ക്കൊളളണമെന്നും ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് മനസിലാക്കാനാകാഞ്ഞത് വിനയായിട്ടുണ്ടെന്നും കെഎന്‍എ ഖാദര്‍ പറഞ്ഞു.

എല്‍ഡിഎഫ് തരംഗത്തെപ്പറ്റി യുഡിഎഫ് അഗാഥമായ പഠനം നടത്തണമെന്നും പരാജയത്താല്‍ ലീഗ് മുന്നണി വിടുമെന്ന പ്രചരണം അസ്സംഭവ്യമെന്നും കെ എന്‍ എ ഖാദര്‍ ട്വന്റിഫോറിനോട് പറഞ്ഞു. യുഡിഎഫിന് വലിയ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. പരാജയത്തെ അംഗീകരിക്കുന്നതിനൊപ്പം പരാജയകാരണം കണ്ടെത്തി പരിഹരിക്കുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.