Thursday
18 December 2025
22.8 C
Kerala
HomeIndiaദേശീയതല പ്രവേശനപരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ദേശീയതല പ്രവേശനപരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

ദേശീയതല പ്രവേശനപരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ്, ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റ്, കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് എന്നീ പ്രവേശന പരീക്ഷകളുടെ അപേക്ഷ തീയതിയാണ് നീട്ടിവെച്ചത്.

ക്ലാറ്റ്: മേയ് 15 വരെ ദേശീയ നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ നിയമപ്രോഗാമുകളിലെ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റി(ക്ലാറ്റ്)ന് മേയ് 15 വരെ അപേക്ഷിക്കാം.consortiumofnlus.ac.in

നെസ്റ്റ്: മേയ് 10 വരെ: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ച് (നൈസർ) ഭുവനേശ്വർ; യു.എം.-ഡി.എ.ഇ. സെന്റർ ഫോർ എക്‌സലൻസ് ഇൻ ബേസിക് സയൻസസ് (സി.ഇ.ബി.എസ്.) മുംബൈ എന്നിവിടങ്ങളിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലെ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റി (നെസ്റ്റ്)ന് മേയ് 10 വരെ അപേക്ഷിക്കാം. www.nestexam.in…

ജിപ്മാറ്റ്: മേയ് 31 വരെ: ജമ്മു, ബോധ്ഗയ എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.-കൾ) നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിനുള്ള ജോയന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് അഡ്മിഷൻ ടെസ്റ്റി(ജിപ്മാറ്റ്)ന് മേയ് 31 വരെ അപേക്ഷിക്കാം
www.jipmat.ac.in/

 

 

RELATED ARTICLES

Most Popular

Recent Comments