‘ഉത്തരവാദിത്തം മറ്റുള്ളവരിൽ ചാരാനില്ല’ ഏറ്റെടുത്ത് മുല്ലപ്പള്ളി

0
94

 

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഉത്തരവാദിത്തം മറ്റുള്ളവരിൽ ചാരാനില്ല. എന്നാൽ അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ല. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാൻഡാണ് തന്നെ പദവി ഏൽപ്പിച്ചത്. എന്ത് നടപടിയും സ്വീകരിക്കാമെന്നും പൂർണമായും ഉൾക്കൊള്ളുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വയം രാജി വച്ചൊഴിയില്ല. പ്രതിസന്ധി ഘട്ടത്തിൽ ഇട്ടെറിഞ്ഞോടുന്നത് ഒളിച്ചോടുന്നതിന് തുല്യമാണ്. നാഥനില്ലാകളരിയായി മാറുന്ന പാർട്ടി കൂടുതൽ പ്രതിസന്ധിയിലാകുമെന്നും മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിച്ചു.