BREAKING : മെയ് ഏഴിന് എൽ ഡി എഫ് വിജയദിനമായി ആഘോഷിക്കും : എ വിജയരാഘവൻ

0
89

 

 

നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയം മെയ് ഏഴിന് സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആഘോഷം ഉണ്ടാകുക. വൈകിട്ട് ഏഴിന് വീടുകളിൽ ദീപശിഖ കത്തിച്ചാണ് ആഘോഷത്തിന്റെ മധുരം പങ്കു വെക്കുക. വീടുകളിൽ മാത്രം ഒതുങ്ങി നിന്നാവണം ആഘോഷം എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.