കെഎസ്ആർടിസി ദീർഘദൂര രാത്രികാല സർവ്വീസുകൾ തുടരും

0
79

 

സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ തുടരുന്നതിന് ഇടയിലും പൊതു ​ഗതാ​ഗതം അവശ്യ സർവ്വീസ് ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസുകളും,രാത്രികാല സർവ്വീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു.

വരുമാന നഷ്ടത്തെ തുടർന്ന് ദീർഘ ദൂര രാത്രി കാല സർവ്വീസുകൾ നിർത്തുവെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്. നിലവിലെ ഉത്തരവ് അനുസരിച്ച് 50 % സർവ്വീസുകൾ എപ്പോഴും നിലനിർത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അത് ആവശ്യമെങ്കിൽ കൊവിഡ് മാറുന്ന നിലയക്ക് 70% ആയി കൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മേയ് 15 മുതൽ കർഫ്യൂ/ലോക്ഡൗൺ ഒഴിവാക്കുന്ന മുറയ്ക്ക് സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോ​ഗ്യപ്രവർത്തകർക്കും , രോ​ഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴി‍ഞ്ഞ രണ്ട് ഞാറാഴ്ചയും കെഎസ്ആർടിസി സർവ്വീസുകൾ നടത്തിയിരുന്നു. വരുമാനത്തേക്കാൽ കൂടുതൽ ഡീസൽ ചിലവ് മൂലം നഷ്ടം ഉണ്ടായിരുന്നിട്ടുപോലും സർവ്വീസുകൾ ഒഴിവാക്കിയിരുന്നില്ല. 50 ശതമാനമായി സർവ്വീസുകൾ കുറച്ചുവെന്നതല്ലാതെ ദീർഘ ദൂര സർവ്വീസുകൾ കുറച്ചിരുന്നില്ല. യാത്രാക്കാര ബുദ്ധിമുട്ടിക്കാത്ത രീതിയിൽ 50% നിലനിർത്തി ആവശ്യാസുരണം സർവ്വീസുകൾ തുടരുകയുമാണ്.

മേയ് 15 മുതൽ പകൽ കൂടുതൽ സർവ്വീസ് നടത്തും. ബസുകളിലും , സ്റ്റോപ്പുകളിലും കൂടുതൽ തിരക്ക് ഉണ്ടാകെയും , യാത്രാക്കാർ കൂട്ടം കൂടാതെയും ആയിരിക്കും സർവ്വീസുകൾ നടത്തുക. സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ പോലും സർക്കാർ പൊതു ​ഗതാ​ഗതം അവശ്യ സർവ്വീസായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സർവ്വീസുകൾ നടത്തും. പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടെങ്കിൽ മാത്രമേ സർവ്വീസ് പൂർണ്ണമായി നിയന്ത്രിക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളിൽ യാത്രാക്കാരുടെ തിരക്കിന് അനുസരിച്ച് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.

തിരക്കുള്ള രാവിലെ 7 മുതൽ 11 മണിവരേയും, വൈകിട്ട് 3 മുതൽ രാത്രി 7 മണിവരെയും കൂടുതൽ സർവ്വീസ് നടത്താൻ വേണ്ടിയാണ്, ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്തു 12 മണിയ്ക്കൂർ എന്നുള്ള ഷിഷ്റ്റ് ഈ കൊവിഡ് കാലത്തേക്ക് താൽക്കാലികമായി നടപ്പിലാക്കിയത്. ഇത് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള കെഎസ്ആർടിസി ജീവനക്കാർക്ക് 4 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം കൂടുതൽ വിശ്രമം നൽകുന്നതിന് വേണ്ടിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.