കോൺഗ്രസിൽ താഴേ തട്ടുമുതൽ നേതൃതലം വരെ അഴിച്ചുപണി ആവശ്യമെന്ന് മുതിർന്ന നേതാവ് കെ സി ജോസഫ്. കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്. ജനങ്ങൾക്കും പ്രവർത്തകർക്കും ആത്മവിശ്വാസം നൽകാൻ കഴിയുന്ന നേതൃത്വം കോൺഗ്രസിനുണ്ടാകണമെന്നും കെ സി ജോസഫ് പറഞ്ഞു.
കോൺഗ്രസും യുഡിഎഫും ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ഞെട്ടിക്കുന്ന ഫലമാണ് പുറത്തുവന്നത്. കോൺഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണം. പരാജയകാരണം വിലയിരുത്തി, കാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ടുപോകാനാവില്ല.
കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്കയുണ്ടായിരുന്നു. ആ ആശങ്ക അവർ പ്രകടിപ്പിച്ചപ്പോൾ തെരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വം അവ പരിഹരിക്കാൻ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ അതിന്റെ പ്രതിഫലനം വോട്ടിങ്ങിൽ ഉണ്ടായില്ലെന്നും കെ സി ജോസഫ് പറഞ്ഞു.