Saturday
10 January 2026
31.8 C
Kerala
HomePoliticsഎന്തിനാണ് നമുക്ക് ഇനിയും ഇങ്ങനൊരു 'സ്ലീപ്പിംഗ് പ്രസിഡന്റ് ?, മുല്ലപ്പള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ

എന്തിനാണ് നമുക്ക് ഇനിയും ഇങ്ങനൊരു ‘സ്ലീപ്പിംഗ് പ്രസിഡന്റ് ?, മുല്ലപ്പള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈബി ഈഡൻ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എം.പി ഹൈബി ഈഡൻ. എന്തിനാണ് നമുക്ക് ഇനിയും ഇങ്ങനെയൊരു സ്ലീപ്പിംഗ് പ്രസിഡന്റെന്നാണ് ഹൈബി ഈഡന്റെ ചോദ്യം. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പ്രതികരണം. വോട്ടെണ്ണൽ നടന്ന മെയ് രണ്ടിന് തന്നെ നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി ഹൈബി ഈഡൻ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ അഞ്ചുവർഷം ക്രിയാത്മകമായ പ്രതിപക്ഷമായി നിന്ന് ഇടതു മുന്നണി സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാനും അതിൽ പലതും തിരുത്തിക്കുവാനും നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ അത് ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള സംഘടന സംവിധാനം നമുക്കില്ലാതെ പോയി. അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേരളത്തിലെ മുഴുവൻ നേതാക്കൾക്കും ഞാനുൾപ്പടെയുള്ള ജനപ്രതിനിധികൾക്കുമുണ്ടെന്നായിരുന്നു ഈ പോസ്റ്റിൽ ഹൈബി ഈഡൻ പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് പാർട്ടിയ്കകത്ത് നിന്നും ഉയരുന്നത്. മുതിർന്ന നേതാക്കളടക്കം നിരവധി പേരാണ് നേതൃമാറ്റവും പുനസംഘടനയും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments