പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍ : ബിജെപിക്കെതിരെ ആര്‍സ്എസ് നേതാവ്

0
89

നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ്.

‘മോഡി’ കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മല്‍സരിക്കുകയും കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുകയുമായിരുന്നു കെ സുരേന്ദ്രനെന്നാണ് സംഘപരിവാര്‍ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്റെ ചുമതലയുള്ള ആര്‍എസ്എസ് നേതാവ് ഇ എന്‍ നന്ദകുമാറിന്റെ പ്രതികരണം

ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നുവെന്നും നന്ദകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ സഹോദരന്‍ കൂടിയാണ് നന്ദകുമാര്‍.ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭനും സുരേന്ദ്രനെതിരെ രംഗത്ത് വന്നിട്ടുണ്ട്.