കൊവിഡ്; ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചു

0
76

 

ബയോ സെക്യുർ ബബ്ൾ സംവിധാനത്തിനുള്ളിൽ കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു.

സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാൻ സാഹ, ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്ര എന്നിവർക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂർണമെന്റ് റദ്ദാക്കിയത്.സാഹയ്ക്കും മിശ്രയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ, ആകെയുള്ളള എട്ടു ടീമുകളിൽ നാലിലും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാരിയർ എന്നിവർക്കും ചെന്നൈ സൂപ്പർ കിങ്‌സ് ബോളിങ് പരിശീലകൻ ബാലാജിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.