വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം : ഇന്ന് നാല് ലക്ഷം ഡോസ് കോവിഡ് വാക്‌സിനെത്തും

0
84

 

കേരളത്തില്‍ ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനെത്തും. ഇതോടെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമാകും. രാത്രി 8.20 ന്റെ വിമാനത്തിലാണ് വാക്സിന്‍ തിരുവനന്തപുരത്ത് എത്തുക.

തിരുവനന്തപുരത്ത് മേഖലാ കേന്ദ്രത്തിലാണ് വാക്സിന്‍ ആദ്യമെത്തിക്കുക. അതിന് ശേഷം ജില്ലകളിലേക്ക് വിതരണം ചെയ്യും.

നാളെ മുതല്‍ ഏതാണ്ട് പൂര്‍ണമായും വാക്സിനേഷന്‍ മുടങ്ങുന്ന സ്ഥിതിയിലേക്ക് കേരളം മാറുകയായിരുന്നു. ഈ അവസ്ഥക്ക് താല്കാലിക പരിഹാരമായിരിക്കുകയാണ്.