Saturday
20 December 2025
31.8 C
Kerala
HomeKeralaനിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2312 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9606 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2312 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9606 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2312 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 790 പേരാണ്. 116 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9606 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 21 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 781, 39, 2
തിരുവനന്തപുരം റൂറല്‍ – 25, 13, 0
കൊല്ലം സിറ്റി – 509, 68, 2
കൊല്ലം റൂറല്‍ – 287, 56, 0
പത്തനംതിട്ട – 51, 48, 2
ആലപ്പുഴ- 29, 35, 0
കോട്ടയം – 92, 73, 34
ഇടുക്കി – 71, 21, 3
എറണാകുളം സിറ്റി – 67, 42, 2
എറണാകുളം റൂറല്‍ – 106, 38, 2
തൃശൂര്‍ സിറ്റി – 55, 66, 10
തൃശൂര്‍ റൂറല്‍ – 23, 33, 10
പാലക്കാട് – 42, 83, 25
മലപ്പുറം – 5, 2, 1
കോഴിക്കോട് സിറ്റി – 16, 16, 15
കോഴിക്കോട് റൂറല്‍ – 41, 58, 4
വയനാട് – 13, 0, 4
കണ്ണൂര്‍ സിറ്റി – 83, 83, 0
കണ്ണൂര്‍ റൂറല്‍ – 12, 12, 0
കാസര്‍ഗോഡ് – 4, 4, 0

RELATED ARTICLES

Most Popular

Recent Comments