‘അങ്ങനെ,ബിജെപിയേ സംപൂജ്യരാക്കിയ നമ്മള്‍ ചരിത്രപരമായ ശരികളിലേക്ക്’; സംവിധായകൻ എം എ നിഷാദ്

0
51

പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ,വാക്ക് വെറും വാക്കല്ല എന്ന് ഈ നാട്ടിലെ,ജനാധിപത്യ മതേതര വിശ്വാസികളായ സാധാരണക്കാരായ ജനങ്ങൾക്കറിയുമെന്നും അതുകൊണ്ടാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നതെന്നും സംവിധായകൻ എം എ നിഷാദ്. ദുരിത കാലത്ത്,അവരോടൊപ്പം നിന്നഒരു സര്‍ക്കാറിനെ,എങ്ങനെ ജനം കൈവിടും അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റ്റെ മുഖ്യ ശില്പി പിണറായി തന്നെ എന്ന് പറയാതെ വയ്യെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.