പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആള്‍ ഷോക്കേറ്റ് മരിച്ചു

0
60

 

കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽനിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വൈദ്യുതി കമ്പിയിൽ ഷോക്കേറ്റ് തൂങ്ങിയ നിലയിലായിരുന്നു യുവാവ്. ഫയര്‍ഫോഴ്‌സ് എത്തി യുവാവിന്റെ മൃതദേഹം താഴെയിറക്കി. ഇയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തിങ്കളാഴ്ച നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടിയിരുന്നു. ഇതിൽ ഒരാളെ ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ആളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.