സ്റ്റാ​ലി​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​കും; സ​ത്യ​പ്ര​തി​ജ്ഞ വെ​ള്ളി​യാ​ഴ്‌​ച

0
84

 

ത​മി​ഴ്‌​നാ​ട്ടി​ല്‍ അട്ടിമറി വിജയം കൊയ്ത എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി​എം​കെ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്‌​ച ന​ട​ക്കും. ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം കെ സ്റ്റാ​ലി​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​കും. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ല്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ല​ളി​ത​മാ​യി​ട്ടാ​കും ന​ട​ത്തു​ക​യെ​ന്ന് സ്റ്റാ​ലി​ന്‍ അറിയിച്ചു.

234 അം​ഗ സ​ഭ​യി​ല്‍ ഡി​എം​കെ​യ്ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ട്. ക​രു​ണാ​നി​ധി​യു​ടെ വിയോഗശേഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തോ​ടെ ഡി​എം​കെ​യി​ല്‍ നേ​തൃ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന വി​മ​ര്‍​ശ​ക​രു​ടെ വാ​ദം ത​ള്ളി​യാ​ണ് സ്റ്റാ​ലി​ന്‍ പാ​ര്‍​ട്ടി​യെ അധികാരത്തിലെത്തിച്ചത്.