കെട്ടുപൊട്ടിക്കാതെ ശോഭയുടെ പ്രചാരണ നോട്ടിസുകള്‍ വഴിയോരത്ത്; ബി ജെ പിയില്‍ വീണ്ടും ചേരിപ്പോര്

0
105

കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കെട്ടുപൊട്ടിക്കാതെ പ്രചാരണ നോട്ടിസുകള്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ. കുമാരപുരം ഭാഗത്താണ് നോട്ടിസുകള്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്താണ് നോട്ടിസ് കണ്ടെത്തിയത്. ഇതോടെ ബിജെപിയില്‍ വീണ്ടും പോര് രൂക്ഷമായി. കഴക്കൂട്ടത്തെ തോല്‍വിയില്‍ ബിജെപി ഉന്നത നേതാക്കൾക്കും പങ്കെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു. ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകള്‍ വഴിയരികില്‍ ഉപക്ഷേിച്ച നിലയില്‍ കണ്ടെത്തിയതടക്കം ഉയര്‍ത്തിയാണ് ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്. സംസ്ഥാനത്തൊട്ടുക്കെയുണ്ടായ പരാജയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ കലാപത്തിന് വഴിയൊരുക്കിയതിനു പിന്നാലെയാണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്.