കേരള രാഷ്ട്രീയത്തിന്റെ കാരണവർ ആയിരുന്നു ആർ ബാലകൃഷ്ണപിള്ള: മുഖ്യമന്ത്രി

0
89

മുൻമന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി .

മികച്ച നിയമസഭാ സാമാജികൻ, വാക്മി, മികച്ച ഭരണാധികാരി എന്നിങ്ങനെ കേരള രാഷ്ട്രീയത്തിന്റെ കാരണവർ ആയിരുന്നു ആർ. ബാലകൃഷ്ണപിള്ളയെന്നും സ്വന്തം.

അഭിപ്രായം നിർഭയം തുറന്ന് പറയാൻ ആർജ്ജവം കാണിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം പൊതുസമുഹത്തിനാകെയുള്ള നഷ്ടമാണ് ആർ ബാലകൃഷ്ണപിള്ളയുടെ വിയോഗമെന്നും മന്ത്രി പറഞ്ഞു .

ആർ ബാലകൃഷ്ണപിള്ള ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ 4.50 തോട് കൂടിയാണ് അന്ത്യം.

മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെൻറിലേറ്ററിലായിരുന്ന ഇദ്ദേഹത്തിൻറെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്.

കേരളാ കോൺഗ്രസ് സ്ഥാപക ജനറൽ സെക്രട്ടറിയാണ്. 1960ൽ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ൽ മാവേലിക്കരയിൽ നിന്ന് ലോക്‌സഭാംഗമായി. 1975ൽ അച്യുത മേനോൻ മന്ത്രിസഭയിൽ ജയിൽ വകുപ്പ് കൈകാര്യം ചെയ്തു.

കൂടാതെ കെ കരുണാകരൻ, ഇ കെ നായനാർ, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.