മലപ്പുറം ജില്ലയില്‍ 3 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ

0
99

മലപ്പുറം ജില്ലയില്‍ 3 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ. പുഴക്കാട്ടിരി, പോത്തുകല്‍, മാറാക്കര പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.

മലപ്പുറം ജില്ലയില്‍ ആകെ 62 പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 16 വരെയാണ് നിരോധനാജ്ഞ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളില്‍ ഉള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

നേരത്തെ മലപ്പുറത്ത് 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി കളക്ടർ ഉത്തരവിട്ടിരുന്നു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 30 ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ കാടാമ്പുഴ ഭഗവതി അമ്പലത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഭരണ സമിതി അറിയിച്ചു.