കോൺഗ്രസിന്റെ പരാജയത്തിന് കാരണം ഗ്രൂപ്പ് അതിപ്രസരം: കെ.വി തോമസ്

0
91

കോൺഗ്രസിന്റെ പരാജയത്തിന് കാരണം ഗ്രൂപ്പ് അതിപ്രസരമെന്ന്  കോൺഗ്രസ് നേതാവ് കെ.വി തോമസ്. സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചകളും തിരിച്ചടിക്ക് കാരണമായി. നേരത്തേ തന്നെ തിരുത്തലുകൾ വരുത്തിയിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പ് ഫലം മറിച്ചായേനെയെന്നും കെ.വി തോമസ് പറഞ്ഞു.

സംഘടന തലത്തിലെ വീഴ്ചകൾ കണ്ടെത്തി തിരുത്തണമെന്നും കെ.വി തോമസ് പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാർട്ടി വിടുമെന്നും ഇടതുമുന്നണി സ്ഥാനാർഥിയായി എറണാകുളം സീറ്റിൽ കെ.വി തോമസ് മത്സരിക്കുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചത്.