ജനവികാരത്തെ അട്ടിമറിക്കാന്‍ അതുകൊണ്ടൊന്നും സാധിക്കില്ല; സുകുമാരന്‍നായരുടെ പരാമര്‍ശം കേരളം തള്ളിയെന്ന് പിണറായി

0
48

എല്‍.ഡി.എഫിനെതിരെ വോട്ടു ചെയ്യണമെന്ന സന്ദേശമാണ് വോട്ടെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍നായര്‍ നല്‍കിയതെന്നും എന്നാലിത് ജനങ്ങൾ തള്ളിയെന്നും പിണറായി വിജയന്‍. ജനവിധിയെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടൊന്നും സാധിക്കില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

‘നന്നേ കാലത്തെ വോട്ട് ചെയ്ത് എൽഡിഎഫിന്റെ തുടർഭരണം പാടില്ലെന്ന് വിരലുയര്‍ത്തി പറയുമ്പോൾ നിങ്ങളുടെ വോട്ട് എല്‍ഡിഎഫിനെതിരായാണ് എന്ന സന്ദേശമാണ് സുകുമാരന്‍നായര്‍ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ട് ചെയ്തത്. അതാണ് കേരളത്തിലെ എല്ലാ പ്രദേശത്തും എല്ലാ ജനവിഭാഗങ്ങളിലും കാണാന്‍ കഴിയുന്നത്. കേരളത്തിലെ എല്ലായിടത്തും ഒരേപോലെ എല്‍ഡിഎഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാന്‍ അത്തരമൊരു പരാമര്‍ശം കൊണ്ടു മാത്രം കഴിയുമായിരുന്നില്ല’- പിണറായി പറഞ്ഞു.