തെരഞ്ഞെടുപ്പ് തോൽവി എം ലിജു രാജി വെച്ചു

0
91

 

 

നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് എം ലിജു അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ആലപ്പുഴ ഡി സി സി അധ്യക്ഷ സ്ഥാനമാണ് രാജി വെച്ചത്. കോൺഗ്രസ്സ് പരാജയപ്പെട്ടത് മാത്രമല്ല പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞില്ല എന്നും എം ലിജു വ്യക്തമാക്കുന്നു.

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് അടിയൊഴുക്കുകളാണ് പ്രതീക്ഷിച്ച നിലയിൽ കോൺഗ്രസിന് പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയതെന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കൾ എത്തിയിട്ടും വിജയം നേടാൻ കഴിയാതെ പോയത് ഗുരുതരമായി ചർച്ച ചെയ്യണമെന്നും എം.ലിജു വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിന്റെ വിവിധ നേതാക്കൾ രാജി വെക്കുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്യുകയാണ്. സംഘടനാ രംഗത്തും കോൺഗ്രസ്സിന് കടുത്ത തിരിച്ചടിയാണ് ഉടലെടുത്തിരിക്കുന്നത്.