Sunday
11 January 2026
24.8 C
Kerala
HomeKeralaതെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നവരെ തടയരുത്

തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്നവരെ തടയരുത്

കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ള സമയത്ത് തെരുവ് നായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ആഹാരം നൽകുന്നവരെ തടയാൻ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. എന്നാൽ, ഇങ്ങനെ ഭക്ഷണം എത്തിച്ചു നൽകുന്നവർ എല്ലാവിധ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ടതാണ്.

തെരുവ് നായ്ക്കൾക്ക് ഭക്ഷണം എത്തിക്കുന്ന വരെ ചില സ്ഥലങ്ങളിൽ പോലീസ് തടഞ്ഞെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.

വി.പി.പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍

RELATED ARTICLES

Most Popular

Recent Comments