ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; വന്‍ നാശനഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്

0
24

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം. തെഹ്‌രി, രുദ്രപ്രയാഗ്, ഉത്തരകാശി എന്നിവിടങ്ങളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകര്‍ന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

ആള്‍നാശം സംഭവിച്ചോയെന്ന കാര്യങ്ങള്‍ അറിവായിട്ടില്ല. ഹിമാലയന്‍ മലനിരകളുള്ള സംസ്ഥാനമായതിനാല്‍ ദുരന്തത്തിന്റെ ആഘാതം വലുതാണ്. വളരെ കുറച്ച്‌ സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം. നിരവധി റോഡുകളും പാലങ്ങളും വീടുകളും തകര്‍ന്നു.

വളരെ കുറച്ച്‌ സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം. അതിശക്തമായ മഴയില്‍ പ്രദേശം വെള്ളത്തില്‍ മുങ്ങും. കുതിച്ചുവരുന്ന മഴവെള്ളത്തിന്റേയും വെള്ളപ്പൊക്കത്തിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവരമറിഞ്ഞ് ദേശത്തെയാ ദുരന്ത നിവാരണ അതോറിട്ടി അധികൃതരും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.