ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതുച്ചുയരുന്നു, മരണസംഖ്യ മുപ്പത്തി രണ്ട് ലക്ഷം പിന്നിടുന്നു

0
72

 

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം അതിവേഗം കുതുച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് ആറര ലക്ഷം പുതിയ കേസുകളാണ്.

ലോകത്ത് മരണസംഖ്യ മുപ്പത്തി രണ്ട് ലക്ഷം പിന്നിടുകയും ചെയ്തു. ഇപ്പോഴത്തെ കണക്കനുസരിച്ച് പതിനഞ്ച് കോടി മുപ്പത്തി നാല് ലക്ഷം കോവിഡ് രോഗികളാണ് ലോകത്തുള്ളത്. രോഗമുക്തി നേടിയവർ 13 ലക്ഷം പേരാണ്.

ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ രേഖപ്പെടുത്തുന്നത് ഇന്ത്യയിലാണ്. രാജ്യത്ത് ഇന്നലെ 3.92 ലക്ഷം പേരാണ് കോവിഡ് ബാധിച്ചതായി റിപ്പോർട്ടുള്ളത്. 34 ലക്ഷം പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത് 3689 പേരാണ്. രോഗികളുടെ എണ്ണത്തിൽ അമേരിക്കയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.