ച​രി​ത്ര വി​ജ​യ​ത്തി​ന്റെ നിറവിൽ മു​ഖ്യ​മ​ന്ത്രി ഇന്ന് ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തും, ഗ​വ​ണ​റെ കാ​ണും

0
76

 

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ച​രി​ത്ര വി​ജ​യ​ത്തി​ന്റെ നിറവിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ങ്ക​ളാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തും.ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​റെ ക​ണ്ട് രാ​ജി സ​മ​ർ​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​ആ​ണ് രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​റെ കാ​ണു​ക.

മു​ഖ്യ​മ​ന്ത്രി​യോ​ട് ഗ​വ​ർ​ണ​ർ കാ​വ​ൽ മ​ന്ത്രി​സ​ഭ​യാ​യി തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​വി​ടു​വി​ച്ച ശേ​ഷ​മാ​കും പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നാ​ലാം തീ​യ​തി വ​രെ തു​ട​രും.

എൽഡിഎഫിന് കിട്ടിയ എംഎൽഎമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവർണറുടെ മുന്നിൽ സമർപ്പിക്കും. എംഎൽഎമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും.

ഏപ്രിൽ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്നലെയായിരുന്നു. എൽഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എൻഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 44 വർഷത്തെ ചരിത്രം തിരുത്തിയാണ് ഇടത് മുന്നണി വീണ്ടും അധികാരത്തിലേറുന്നത്.