കേരളം ചുവപ്പന്‍ തരംഗത്തില്‍ തിളങ്ങുന്നു

0
75

കേരളത്തിൽ പുതുതരംഗം സൃഷ്ടിക്കാനൊരുങ്ങി എൽഡിഎഫ്. സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന് വോട്ടെണ്ണലിന്റെ ഏതാനും മണിക്കുറുകൾ കഴിഞ്ഞപ്പോൾ തന്നെ വ്യക്തമായി. തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളില്‍ 13 മണ്ഡലത്തില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറിക്കഴിഞ്ഞു.

ആകെയുള്ള 140 മണ്ഡലങ്ങളില്‍ 95 സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്.കാസര്‍കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എല്‍ഡിഎഫാണ് മുന്നില്‍. തൃശൂരിലെ എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.