ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥികളായ എം ചിന്നദുര,  വി പി നാഗൈമാലി ഉജ്വല വിജയം നേടിയത്

0
56

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ട് സീറ്റില്‍ വിജയം നേടി സിപിഐ എം.  ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സിപിഐ എമ്മിന്റെ സ്ഥാനാര്‍ഥികളായ എം ചിന്നദുര,  വി പി നാഗൈമാലി എന്നിവരാണ് ഉജ്വല വിജയം നേടിയത്.

13,592 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സംവരണ മണ്ഡലമായ ഗന്ധര്‍വക്കോട്ടൈയ്യില്‍ നിന്നാണ് ചിന്നദുര വിജയിച്ചത്.തിരുച്ചിറപ്പള്ളി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഗന്ധര്‍വക്കോട്ടൈ.

അതേസമയം,  കീഴ്‌വേളൂര്‍(സംവരണം) മണ്ഡലത്തില്‍ മത്സരിച്ച വി പി നാഗൈമാലി(പി മഹാലിംഗം) 17,234 വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്. സിപിഐ എം നേതൃത്വത്തില്‍ നടന്ന കര്‍ഷക തൊഴിലാളി സമരത്തില്‍ അണിനിരന്നതിനു സ്ത്രീകളും കുട്ടികളും അടക്കം  44 ദളിതരെ 1968ല്‍ ചുട്ടുകൊന്ന  കീഴ് വെണ്മണി ഉള്‍പ്പെട്ട മണ്ഡലമാണ് കീഴ്‌വേളൂര്‍

കീഴ്‌വേളൂര്‍ മണ്ഡലം നിലവില്‍ വന്ന ശേഷം 2011ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ എം വിജയിച്ചിരുന്നു. നാഗൈമാലി തന്നെയായിരുന്നു വിജയി.