ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

0
85

 

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക. മേ​യ് നാ​ല് മു​ത​ലാ​ണ് യാ​ത്രാ​വി​ല​ക്ക്.കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാണ് വിലക്ക്.

വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ജെ​ൻ സാ​ക്കി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണിക്കൂ​റി​നി​ടെ 402,110 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്.

ഇ​തേ​സ​മ​യ​ത്ത് 3,522 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. ആ​കെ 19,157,094 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച ഇ​ന്ത്യ​യി​ൽ 3,272,256 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 8,944 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.