‘മിസ്റ്റർ ഇന്ത്യ’ ജഗദീഷ് ലാഡ് കൊവിഡ് ബാധിച്ച്‌ മരിച്ചു

0
119

 

പ്രമുഖ രാജ്യാന്തര ബോഡി ബിൽഡറും മിസ്റ്റർ ഇന്ത്യ കിരീട ജേതാവുമായിരുന്ന ജഗദീഷ് ലാഡ് (34) കൊവിഡ് ബാധിച്ച്‌ മരിച്ചു. കൊവിഡ് ബാധിതനായ ഇദ്ദേഹം നാല് ദിവസമായി ഓക്‌സിജന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ബറോഡ സ്വദേശിയാണ് ഇദ്ദേഹം. കുറച്ച്‌ വർഷങ്ങൾക്ക് മുമ്പാണ് നവി മുംബൈയിലേക്ക് താമസം മാറ്റിയത്. ഇവിടെ പ്രാദേശിക ജിം നടത്തിവരികയായിരുന്നു.

മിസ്റ്റർ ഇന്ത്യ സ്വർണ മെഡൽ ജേതാവും ലോകചാംപ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമാണ്. ‘ഭാരത്​ ​ശ്രീ’ കിരീടവും കരസ്​ഥമാക്കിയിട്ടുണ്ട്​. നിരവധി രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

‘അദ്ദേഹം നാലു വർഷം മുമ്പാണ് ബോഡി ബിൽഡിങ് ഉപേക്ഷിച്ചത്. ലോക്ക് ഡൗൺ കാരണം സാമ്പത്തിക പ്രയാസത്തിലായിരുന്നുവെന്ന് അന്താരാഷ്ട്ര ബോഡി ബിൽഡറായ സമീർ ദബിൽക്കാർ പറഞ്ഞു.