വോട്ടെണ്ണൽ: ആവേശക്കൊടുമുടിയേറാൻ സൈബർ ലോകം

0
81

ലോകത്താദ്യമായി കമ്യൂണിസ്‌റ്റ്‌ പാർടിയെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതുൾപ്പെടെ കേരളം രചിച്ച ചരിത്ര മുഹൂർത്തങ്ങൾ അനവധിയാണ്‌.

അതുകൊണ്ടുതന്നെ ഇടത്‌ തുടർഭരണം ആഘോഷിക്കാൻ ജനം തയ്യാറെടുത്തിരിക്കുമ്പോഴാണ്‌ കോവിഡ് മഹാമാരി തരംഗമായെത്തിയത്‌. ഇതോടെ വീട്ടിലിരുന്ന്‌ ഫലമറിയാനും സമൂഹമാധ്യമങ്ങൾ വഴി പ്രതികരണങ്ങളും വിർച്വൽ പ്രകടനങ്ങളും നടത്താനുമാണ്‌ ജനം തയ്യാറെടുക്കുന്നത്‌.

ഇതിനായി ആനിമേറ്റഡ്‌ റാലികളും ട്രോളുകളും ആവേശംവിതറുന്ന വീഡിയോകളും തയ്യാറാക്കുകയാണ്‌ സൈബർ ലോകം. പൊള്ളയായ അവകാശവാദങ്ങളുമായി നിരന്തരം രംഗത്തുവന്നവർക്ക്‌ ട്രോൾശരമേൽക്കുമെന്നുറപ്പ്‌. പ

ണംവാങ്ങി ഇടതുപക്ഷത്തെ പുലഭ്യം പറയുന്ന ചില യുട്യൂബ്‌ ചാനലുകൾക്കും കണക്കിനുകിട്ടും. കേരളത്തെ പരിഹസിക്കാൻ മാത്രം ‘ചുമതല’ യുള്ള കേന്ദ്രമന്ത്രിക്കും സംഘത്തിനും ഫലപ്രഖ്യാപനം പുതിയ ‘അനുഭവങ്ങൾ ’ പകരുമെന്നും സൈബർ ലോകത്തെ വിദഗ്ധർ പറയുന്നു.

കോവിഡിന്റെ രണ്ടാംതരംഗം വ്യാപിക്കുന്ന വേളയിലാണ്‌ വോട്ടെണ്ണൽ. ഈ ഘട്ടത്തിൽ ആരും പുറത്തിറങ്ങേണ്ടെന്ന്‌ തന്നെയാണ്‌ എല്ലാ പാർടികളും അണികളോട്‌ നിർദേശിച്ചത്‌. എല്ലാ മുന്നണിനേതാക്കളും പലവിധത്തിൽ തങ്ങൾ ജയിക്കുമെന്ന്‌ ആവർത്തിക്കുന്നു. എന്നാൽ, പൊതു ട്രെൻഡ്‌ ഇടത്‌ തുടർഭരണമാണ്‌. അങ്ങനെയെങ്കിൽ കേരളചരിത്രം പുതിയ ഘട്ടത്തിലേക്ക്‌ കടക്കുന്ന ദിവസമാണ്‌ മെയ്‌ രണ്ട്‌.

കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷനും ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.