ഡൽഹി പൗരൻമാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാരിന്‌ പ്രത്യേക ഉത്തരവാദിത്തമുണ്ട്: സുപ്രീംകോടതി

0
97

 

കോവിഡ്‌ സമയത്ത്‌ ഡൽഹിയിലെ പൗരൻമാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്രസർക്കാരിന്‌ പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന്‌ സുപ്രീംകോടതി. ‘ഡൽഹി ഈ രാജ്യത്തിന്റെ തന്നെ പ്രതീകമാണ്‌.

ദേശീയഭരണനേതൃത്വം വഹിക്കുന്നവർ എന്ന നിലയിൽ സർക്കാരിന്‌ ഡൽഹിയോട്‌ പ്രത്യേക ഉത്തരവാദിത്തം തന്നെയുണ്ട്‌. അവിടത്തെ പൗരൻമാരോട്‌ ഉത്തരം പറയേണ്ടത്‌ നിങ്ങളാണ്‌’–-ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാണിച്ചു.
ഡൽഹിയിലെ ഓക്‌സിജൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാദംകേൾക്കലിനിടെയാണ്‌ കോടതി നിരീക്ഷണം.

ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും ചില ഭാഗങ്ങളിൽനിന്ന്‌ മറ്റ്‌ ഭാഗങ്ങളിലേക്ക്‌ ഓക്‌സിജൻ എത്തിക്കുന്നതിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ നിലവിലുള്ളതെന്നും സോളിസിറ്റർ ജനറൽ അവകാശപ്പെട്ടു. എന്നാൽ, ഈ വാദത്തോട്‌ കോടതി പൂർണമായും യോജിച്ചില്ല.