Saturday
10 January 2026
20.8 C
Kerala
HomePoliticsഅഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

കേരളമുൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചത്തിൽ എറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് നാളെ പുറത്ത് വരുന്ന തെരഞ്ഞെടുപ്പ് ഫലം.

കൊവിഡ് പ്രതിരോധ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും എന്നാണ് വിവരം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്ക് ഒരു മാറ്റവും ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ബി.ജെ.പിയെ സംബന്ധിച്ച് അസമിന് പിന്നാലെ ബംഗാൾ കൂടി സ്വന്തം അക്കൗണ്ടിൽ എത്തിയാൽ ആകും നേട്ടമാകുക. ഇത് കൂടാതെ പുതിച്ചേരിയിൽ കൂടി ഭരണം ലഭിക്കും എന്ന് അവർ കരുതുന്നു.

കോൺഗ്രസ് അസമിലും കേരളത്തിലും വിജയവും തമിഴ്‌നാട്ടിൽ ഡി.എം.കെ യ്ക്ക് ഒപ്പം ഉള്ള നേട്ടവുമാണ് പ്രധാനമായും കാക്കുന്നത്. ബംഗാളിൽ സംയുക്ത മോർച്ചയ്ക്ക് കൂടുതൽ സീറ്റുകൾ കിട്ടും എന്നും അതോടെ ത്രിശങ്കുവിലാകുന്ന സഭയിൽ മമതയുടെ കടിഞ്ഞാൺ പിന്തുണ നൽകി എറ്റെടുക്കാം എന്നും കോൺഗ്രസ് പക്ഷം.

തൃണമുൽ കോൺഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ പാർട്ടികളുടെ കണക്കുകളിലും അതത് സംസ്ഥാനങ്ങളിൽ തങ്ങൾക്ക് ആധിപത്യം ലഭിക്കും എന്നാണ് പ്രവചനം.

കൊവിഡ് സാഹചര്യത്തിൽ ഫലം വരുന്നത് എല്ലാ സംസ്ഥാനങ്ങളിലും പതിവിലും വൈകും. പ്രത്യേക കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ആണ് വോട്ടെണ്ണൽ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. വിജയാഘോഷ പ്രകടനങ്ങളും എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്.

 

 

RELATED ARTICLES

Most Popular

Recent Comments